ശബ്‌ദമിശ്രണത്തിനുള്ള ഓസ്കര്‍ പുരസ്‌ക്കാരം നേടിയ ആദ്യ മലയാളി റസൂല്‍ പൂക്കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്കുമെന്ന് സാംസ്ക്കാരിക മന്ത്രി എം എ ബേബി പറഞ്ഞു. ഓസ്കര്‍ അവാര്‍ഡ് വാങ്ങി തിരിച്ചെത്തിയതിനു ശേഷം അദ്ദേഹവുമായി സംസാരിച്ച് തീയ്യതി തിരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ റസുല്‍ പൂക്കുട്ടിയെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അഭിനന്ദനം അറിയിച്ചിരുന്നു. പൂക്കുട്ടി നാടിന്‍റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിനാണ് മലയാളിയായ റസുല്‍ പൂക്കുട്ടിക്ക് ഓസ്കര്‍ ലഭിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് പൂക്കുട്ടി. മികച്ച സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള ഓസ്കാര്‍ എ ആര്‍ റഹ്‌മാന്‍ കരസ്ഥമാക്കി.
തിരുവനന്തപുരം|
WEBDUNIA|
മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദമിശ്രണം, പശ്ചാത്തല സംഗീതം, മികച്ച സംഗീതസംവിധാനം, മികച്ച സംവിധായകന്‍ എന്നിവയടക്കം എട്ട് അവാര്‍ഡുകളാണ് സ്ലം ഡോഗ് നേടിയത്.