പുല്ലുമേട് ദുരന്തം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി| WEBDUNIA|
പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് ഹരിഹരന്‍ കമ്മിഷന്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് നാളെ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.

കഴിഞ്ഞ മകരവിളക്ക് ദര്‍ശിച്ച് മടങ്ങിയ 102 അയ്യപ്പ ഭക്തരാണ് പുല്ലുമേട്ടില്‍ തിക്കിലുംതിരക്കിലും പെട്ട് മരിച്ചത്. ഇവിടെ ദുരന്തമുണ്ടായതിന് കാരണം ക്രമരഹിതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനാലാണ് എന്നായിര‌ുന്നു സംഭവത്തെ ക്കുറിച്ച് പ്രാഥമിക അന്വേക്ഷണം നടത്തിയ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആര്‍ ശുക്ലയുടെ റിപ്പോര്‍ട്ട്.

പുല്ലുമേട്ടിലെ ദുരന്തസ്ഥലത്തുണ്ടായ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഹൈന്ദവ സംഘടനകളുടെ പ്രതിനിധികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് ജസ്റ്റിസ് ഹരിഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :