പുരുഷനായത് കൊണ്ടോ ഈ വേര്‍തിരിവ്? - ഷെഫീഖ് ചോദിക്കുന്നു

അടിവസ്ത്രം പോലും അവര്‍ ഊരിയെടുത്തു, നടപടിയില്ലാത്തത് പുരുഷനായി പോയതു കൊണ്ടോ? - ഷെഫീഖ് ചോദിക്കുന്നു

aparna| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (15:20 IST)
യുവതികള്‍ സംഘം ചേർന്ന് ഓൺലൈൻ ടാക്സി ഡ്രൈവറെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ടാക്സി ഡ്രൈവര്‍ ഷഫീഖിന്‍റെ പരാതിയിൽ മരട് പോലീസ് യുവതികൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. താന്‍ പുരുഷനായത് കൊണ്ടാണോ നടപടികള്‍ ഇല്ലാത്തതെന്ന് ഷെഫീഖ് മാതൃഭൂമി ഡോട്.കോമിനോട് ചോദിക്കുന്നു.

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയെങ്കിലും താന്‍ അനുഭവിച്ച വേദനയും അപമാനവും ആര്‍ക്കും മനസ്സിലാകില്ലെന്നും ഷെഫീഖ് പറയുന്നു. നിയമം പോലും തനിക്ക് പിന്തുണ തരുന്നില്ലെന്ന് ഷെഫീഖ് പറയുന്നു. ‘എന്തിനാണ് ആരോടൊ പക പോക്കുന്നത് പോലെ ആ സ്ത്രീകള്‍ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്ന്" ഷെഫീഖ് പറയുന്നു

ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന്
യുവതികൾ ഓൺലൈൻ ടാക്സി ഡ്രൈവർ കുമ്പളം സ്വദേശി ഷഫീഖിനെ നടുറോഡിൽ മർദ്ദിച്ചത്. പോലീസ് നടപടി വിവാദമായതിന് പിറകെയാണ് മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :