തൃശൂര്‍ പുതുക്കാട് ഇഷ്ടികകളത്തില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. പ്രധാന പ്രതി ഇന്ദ്രന്‍കുട്ടി ഉള്‍പ്പെടെ എട്ടംഗ ഗുണ്ടാ സംഘമാണ് പൊലീസിന്റെ വലയിലായത്. അഞ്ചു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇവര്‍ക്ക് ഒത്താശ ചെയ്തതിന്റെ പേരിലാണ് ബാക്കി മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തത്.
കേളമ്പാട്ടില്‍ ജംഷീര്‍, തുമ്പരപ്പിള്ളി ഗോപി എന്നിവരെയാണ് കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. ബാറില്‍ വച്ച് ഇന്ദ്രന്‍കുട്ടിയുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.