പുതിയ പാഠ്യ പദ്ധതി ഈ മാസം

WDWD
പരിഷ്കരിച്ച പാഠ്യപദ്ധതി ഈ മാസം 25ന് നിലവില്‍ വരുമെന്ന് വിദ്യാഭ്യസ മന്ത്രി എം എ ബേബി പറഞ്ഞു.ഇത് സംബന്ധിച്ച് അവസാന രൂപമായിട്ടുണ്ട്.

എന്‍ട്രന്‍സ് പരീക്ഷാ രീതിയും അടിമുടി പരിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കമ്മീഷന്‍റെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും.

സ്കൂള്‍ സമയം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി ബേബി വ്യക്തമാക്കി. ഒരു പീരിയഡ് 45 മിനിട്ട് എന്നത് ഒരു മണിക്കൂറാക്കും. ആണ്‍കുട്ടികളെയും പെണ്‍‌കുട്ടികളെയും ഇടകലര്‍ത്തി ഇരുത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോഴിക്കോട്| WEBDUNIA| Last Modified വെള്ളി, 22 ഫെബ്രുവരി 2008 (12:52 IST)
അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ ഒന്ന്, മൂന്ന്, അഞ്ച് ഏഴ് ക്ലാസുകളില്‍ പുതിയ പാഠ്യപദ്ധതി പ്രകാ‍രമായിരിക്കും പാഠ പുസ്തകം. സ്കൂള്‍ ഭരണം പഞ്ചായത്തുകള്‍ക്ക് നല്‍കില്ലെന്നും മന്ത്രി വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :