പുതിയ അണക്കെട്ട് കേരളത്തിന്റെ അവകാശം: മാണി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് കേരളത്തിന്റെ അവകാശമാണെന്ന് ധനമന്ത്രി കെ എം മാണി. പുതിയ അണക്കെട്ട് വേണ്ടന്ന് പറയാന്‍ വിദഗ്ധ സമിതിക്ക്‌ അവകാശമില്ലന്നും മാണി വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ബജറ്റില്‍ തീരുമാനിച്ച കാര്യമാണ്‌. ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മാണി പറഞ്ഞു. മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ്‌ പിന്നോട്ടു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പേരില്‍ കേന്ദ്ര ബജറ്റ്‌ മാറ്റിവയ്ക്കുന്നത് ഉചിതമല്ല. ഭരണഘടനാപരമായി കേന്ദ്ര ബജറ്റ്‌ മാര്‍ച്ച്‌ 31നകം പൂര്‍ത്തിയാക്കണം. സംസ്ഥാന ബജറ്റ്‌ മാര്‍ച്ച്‌ 31നകം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :