പിറവത്തെ ബിജെപി വോട്ടുകള്‍ മുങ്ങി!

Piravom
കൊച്ചി| WEBDUNIA|
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ച. കഴിഞ്ഞ തവണത്തേക്കാ‍ള്‍ ആയിരത്തിലധികം വോട്ടുകളുടെ കുറവാണ് ബിജെപിക്ക് ഉണ്ടായത്. ബിജെപി സ്‌ഥാനാര്‍ഥി കെ.ആര്‍ രാജഗോപാലിന്‌ 3241 വോട്ടുകളാണ്‌ ലഭിച്ചത്‌. വോട്ടില്‍ ചോര്‍ച്ച നടന്നതായി ബിജെപി സ്‌ഥാനാര്‍ഥി തന്നെ വോട്ടെണ്ണലിനു ശേഷം അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4,324 വോട്ടുകളാണ് ബിജെപി നേടിയത്. എന്നാല്‍ ഇത്തവണയാകട്ടെ 3,241 വോട്ടുകളും. മദ്യവും പണവും ഒഴുക്കിയും അധികാര ദുര്‍വിനിയോഗം നടത്തിയുമാണ് പിറവത്ത് യുഡിഎഫ് വിജയിച്ചതെന്നു ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ പ്രതികരണം.

സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ സംഭവിച്ച അപാകത കൊണ്ടല്ല വോട്ടുചോര്‍ച്ച സംഭവിച്ചത് എന്ന് ബിജെപി നേതൃത്വം കരുതുന്നു. ബിജെപിയുടെ വോട്ടില്‍ 993 വോട്ടിന്റെ കുറവുണ്ടായത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :