പിറവം തെരഞ്ഞെടുപ്പ് 17നെന്ന് സൂചന

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 22 ഫെബ്രുവരി 2012 (15:18 IST)
പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് പതിനേഴിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനുമായി രാഷ്‌ട്രീയ കക്ഷികള്‍ നടത്തിയ ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് 17ലേക്ക് മാറ്റണമെന്നായിരുന്നു പൊതു അഭിപ്രായം. ഇതിന്റെ ഭാഗമായി മാര്‍ച്ച്‌ 17 ലെ പരീക്ഷകള്‍ 26 ലേക്ക്‌ മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇക്കാര്യം സര്‍ക്കാര്‍ ചീഫ്‌ ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോയെ അറിയിച്ചു.

മാര്‍ച്ച് 18 ഞാറാഴ്‌ചയായിരുന്നു തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടികളുടെ ആവശ്യം ചീഫ്‌ ഇലക്ട്രല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ റിപ്പോര്‍ട്ട്‌ ചെയ്യും. ഇതിനുശേഷമാകും പിറവം ഉപതെരഞ്ഞെടുപ്പ്‌ തീയതി മാറ്റി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ക്രൈസ്തവ വിശ്വാസികള്‍ക്ക്‌ ബുദ്ധിമുട്ടാകുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ തെരഞ്ഞെടുപ്പ്‌ തീയതി മാറ്റണമെന്ന്‌ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :