പിണറായിയുടെ വീട് സന്ദര്‍ശിക്കും: മഹാശ്വേതാ ദേവി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് സന്ദര്‍ശിക്കുമെന്ന് മഹാശ്വേതാ ദേവി. വീട് സന്ദര്‍ശിക്കാനുള്ള പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചതായും അവര്‍ പറഞ്ഞു. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ പിണറായിയുടെ വീട് സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.

പിണറായിയുടെ വീടിന്റെ വലിപ്പമല്ല അതിനെ ചൂഴ്ന്ന് നില്‍ക്കുന്ന ഭയവും നിഗൂഢതയുമാണ് പ്രധാനം. മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും സംഘത്തെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും മഹാശ്വേതാ ദേവി ആവശ്യപ്പെട്ടു.

പിണറായി തന്റെ രമ്യഹര്‍മ്യത്തില്‍ നിന്ന്‌ പുറത്ത്‌ വരണമെന്നും പാര്‍ട്ടി കേരളത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കണമെന്നും പിണറായിക്കെഴുതിയ തുറന്ന കത്തില്‍ മഹാശ്വേതാദേവി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ വീട്‌ രമ്യഹര്‍മ്യാമാണോ എന്ന്‌ പരിശോധിക്കാന്‍ മഹാശ്വേതാ ദേവിക്ക്‌ എപ്പോള്‍ വേണമെങ്കിലും വീട്‌ സന്ദര്‍ശിക്കാമെന്ന്‌ പിണറായി അവര്‍ക്കയച്ച മറുപടിക്കത്തില്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :