പിണറായിയുടെ അഭിപ്രായം നന്ന് - സുധീരന്‍

V.M. Sudheeran
KBJWD
തൊഴില്‍ രംഗത്ത് അനഭലഷണീയമായ പ്രവണതകളെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറാ‍യി വിജയന്‍ വൈകിയെങ്കിലും അഭിപ്രായം പറഞ്ഞത് നന്നായിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എസ് സുധീരന്‍ അഭിപ്രായപ്പെട്ടു.

കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിപ്രശ്‌നത്തില്‍ വേദനിക്കുന്ന മലയാളികളെ കേന്ദ്രമന്ത്രി ശരത്‌ പവാര്‍ തീക്കൊള്ളികൊണ്ട്‌ കുത്തുകയാണ്. പവാറിന്‍റെ പ്രസ്‌താവന യു.പി.എ സര്‍ക്കാരിന്‍റെ അഭിപ്രായമായി കാണുന്നില്ല. നോക്കുകൂലി സംബന്ധിച്ച്‌ തന്‍റെ നിലപാടില്‍ ഇപ്പോഴെങ്കിലും മാറ്റം വരുത്താന്‍ പിണറായി വിജയന്‍ തയാറായത്‌ നന്നായി.

ഇത്തരം പ്രവണതകള്‍ കേരളത്തിന്‍റെ വികസനത്തെ പുറകോട്ട് അടിക്കുകയാണ്. പൊതുവായ വികസന കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പിണറായി വിജയന്‍ നോക്കു കൂലിയെക്കുറിച്ച് പ്രസ്താവന നടത്തിയത്.

തിരുവനന്തപുരം| M. RAJU| Last Modified ശനി, 26 ഏപ്രില്‍ 2008 (14:08 IST)
കേരളത്തില്‍ സംഘടനാ പ്രസ്ഥാനങ്ങള്‍ക്ക് നല്ല കരുത്താണ്. അതില്‍ അഭിമാനിക്കുന്നവരാണ് നാം. എന്നാല്‍ ജോലി എടുക്കുന്നവനായിരിക്കണം കൂലി. നോക്കി നില്‍ക്കുന്നവനായിരിക്കരുത് കൂലി. അവകാശങ്ങളുടെ മറവില്‍ പിടിച്ചുപറി നടത്തുന്നത് ശരിയായ നിലപാടല്ല എന്നായിരുന്നു പിണറായിയുടെ പ്രസ്താവന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :