പിണറായി നേരിട്ടു ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 28 മാര്‍ച്ച് 2009 (18:39 IST)
കോടതിയലക്‍ഷ്യക്കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ കോടതി ഉത്തരവിട്ടു. പിണറായിക്കെതിരെ പ്രഥമദൃഷ്‌ട്യാ കേസുണ്ടന്നും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് മൂന്നാം കോടതി കണ്ടെത്തി.

ഏപ്രില്‍ 22ന്‌ നേരിട്ട് ഹാജരാകണമെന്നാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായാണ് കോടതിയില്‍ ഹാജരാകേണ്ടത്. കിളിരൂര്‍ കേസില്‍ കോടതി നടത്തിയ നിരീക്ഷണം സാമാന്യബോധമില്ലാത്തതാണെന്നുള്ള പിണറായി വിജയന്‍റെ പ്രസംഗമാണ് കോടതിയലക്‍ഷ്യക്കേസില്‍ കലാശിച്ചത്.

കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പൂഴിത്തിയെന്ന കേസില്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയടക്കം ആറുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി നിരീക്ഷണം സാമാന്യബോധമില്ലാത്തതാണെന്ന് പിണറായി പ്രസംഗിച്ചത്.

നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍‌മേലാണ് കോടതി നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :