തൃശൂര്‍|
WEBDUNIA|
Last Modified വെള്ളി, 13 ഫെബ്രുവരി 2009 (10:46 IST)
നാളെ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് തിരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. നവകേരളാ മാര്‍ച്ച് നാളെ ഇ പി ജയരാജന്‍ നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നവകേരള മാര്‍ച്ചിന്‍റെ ഭാഗമായി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
പി ബി യോഗത്തിന്‍റെ അജണ്ട അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പി ബി യോഗമാണ് നാളെ നടക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഉചിതമായ നിലപാട് സ്വീകരിക്കും.
പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. കോട്ടയം സമ്മേളനത്തോടെ വിഭാഗീയത ഇല്ലാതായി. കള്ളക്കത്ത് ഉണ്ടാക്കിയത് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
എന്‍ സി പിയെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ മുന്നണിയാണ് തീരുമാനമെടുക്കേണ്ടത്. പൊന്നാനിയില്‍ പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമോ എന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ് ജമാ അത്തെ ഇസ്ലാമി ഇടതുമുന്നണിയെ സഹായിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.