പി സി ജോര്‍ജിന് നേരെ നിയമസഭയില്‍ പ്രതിഷേധം, ചെരുപ്പോങ്ങി!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചീഫ് വിപ്പ് പി സി ജോര്‍ജ് പഴയകാല രാഷ്ട്രീയ നേതാക്കളെ അവഹേളിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നേതാക്കളെ ആക്ഷേപിക്കുന്ന രീതിയോട് ചോദിക്കാന്‍ കഴിയില്ലെന്നും വി എസ് നിയമസഭയില്‍ പറഞ്ഞു. പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ചട്ടം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ ജോര്‍ജിനെതിരെ പ്ലക്കാര്‍ഡുകളുമായി ഇടത് എംഎല്‍എമാര്‍ പ്രതിഷേധിക്കുകയായിരുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിയ്ക്കും മുഖ്യമന്ത്രിയ്ക്കും സാധിക്കുന്നില്ലെന്ന് വി എസ് ആരോപിച്ചു. ഇതിനിടെ വി എസ് സുനില്‍കുമാര്‍ എം എല്‍ എ ജോര്‍ജിന് നേരെ ചെരുപ്പോങ്ങുകയും ചെയ്തു. എല്ലാവരും ആദരിക്കുന്ന രാഷ്ട്രീയ നേതാക്കളെ അവഹേളിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്നെ ഒളിക്യാമറവച്ച് കുടുക്കുകയായിരുന്നു എന്ന് ജോര്‍ജ് പറഞ്ഞു. ടി വി തോമസിനെപ്പോലെയുള്ള നേതാക്കളോട് തനിക്ക് ബഹുമാനമാണ്. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ചട്ടം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ സഭയ്ക്ക് ഉറപ്പുനല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :