പി ജെ ജോസഫിന്റെ വീട് മോടിപിടിപ്പിക്കാന്‍ ചെലവ് 10.7 ലക്ഷം!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചപ്പോള്‍ ചെലവിനത്തില്‍ മുന്നില്‍ പി ജെ ജോസഫ്. 10,70,000 രൂപയാണ് പി ജെ ജോസഫിന്റെ ഔദ്യോഗിക വസതിക്കായി ചെലവഴിച്ചത്. ഏറ്റവും കുറവ് ചെലവിട്ടത് എക്സൈസ് മന്ത്രി ബാബുവിന്റെ വസതിക്കാണ്. ബാബു താമസിക്കുന്ന വാടകവീട് മോടിപിടിപ്പിക്കാന്‍ ചെലവിട്ടത് എണ്ണായിരം രൂപയാണ്.

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ ഔദ്യോഗിക വസതിക്കായി ചെലവിട്ടത് 1,68,000 രൂപയാണ്. ധനമന്ത്രി കെ എം മാണിയുടെ വീടിനായി 9.6 ലക്ഷം രൂപയുമാണ് ചെലവിട്ടത്. കെ സി ജോസഫ് ഔദ്യോഗികവസതിക്കായി ചെലവിട്ടത് 3,90,000 രൂപയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വസതിക്കായി 8,40,000 ചെലവഴിച്ചു.

കെ ബാബുവിന് പുറമേ ഒരു ലക്ഷത്തിന് താഴെ ചെലവാക്കിയ മന്ത്രിമാര്‍ പി കെ ജയലക്ഷ്മിയും വി എസ് ശിവകുമാറുമാണ്. വി എസ് ശിവകുമാറിന്റെ വസതിയുടെ മോടിപിടിപ്പിക്കുന്നതിന് 15,000 രൂപയാണ് ചെലവായത്. പി കെ ജയലക്ഷ്മിയുടെ ഔദ്യോഗിക വസതിക്കായി ചെലവായത് 85,000 രൂപയുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :