പാസഞ്ചര്‍ ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം!

തൃശൂര്‍| WEBDUNIA|
PRO
സ്ത്രീകളുടെ സുരക്ഷിതമായ ട്രെയിന്‍ യാത്രയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്ന അവസരത്തില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം! കുന്നംകുളം സ്വദേശി മഹേഷ് എന്ന ഇരുപത്തിയേഴുകാരനാണ് ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

ഗുരുവായൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ ഇയാള്‍ കുറച്ചു ദൂരം യാത്ര പിന്നിട്ടപ്പോള്‍ മുതല്‍ നഗ്നതാ പ്രദര്‍ശനം ആരംഭിച്ചിരുന്നു. യാത്രക്കാരായ സ്ത്രീകളും കുട്ടികളുടെയും മുന്നില്‍ വച്ചാണ് ഇയാള്‍ അശ്ലീല പ്രകടനം നടത്തിയത്.

മദ്യലഹരിയിലായിരുന്ന ഇയാളെ റയില്‍‌വെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് വന്ന പാസഞ്ചര്‍ ട്രെയിനിലായിരുന്നു നഗ്നതാ പ്രദര്‍ശനം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :