പാവപ്പെട്ടവരെ ഇറക്കിവിടില്ല - വി.എസ്.

തിരുവനന്തപുരം| WEBDUNIA|
പാവപ്പെട്ട കുടിയേറ്റക്കാരെ കയ്യേറ്റഭൂമിയില്‍ നിന്നും ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ക്ളിഫ് ഹൌസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാവപ്പെട്ട കുടികിടപ്പുകാരെ രേഖയില്ലെന്നതിന്‍റെ പേരില്‍ ഒരു കാരണവശാലും ഇറക്കിവിടില്ല. വന്‍കിടക്കാരെ ഇറക്കിവിട്ട് ആ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ ചില ഉദ്യോഗസ്ഥര്‍ ചില വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. തന്‍റെ പാര്‍ട്ടിക്കാരും ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും.

മൂന്നാര്‍ ദൗത്യസേനാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :