പാലക്കാട് എം പി വീരേന്ദ്രകുമാര്‍ മത്സരിക്കും

കോഴിക്കോട്| WEBDUNIA|
PRO
PRO
സോഷ്യലിസ്റ്റ് ജനത -ഡെമോക്രാറ്റിക്ക് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പാലക്കാട് മത്സരിക്കും. ഈ മാസം 17ന് വീരേന്ദ്ര കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാലക്കാട് നടക്കും.

കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് വഴങ്ങിയാണ് സോഷ്യലിസ്റ്റ് ജനത പാലക്കാട് മത്സരിക്കാന്‍ തീരുമാനിച്ചത്. പാലക്കാട് സീറ്റ് നല്‍കാമെന്നും ഈ സീറ്റില്‍ പരാജയപ്പെട്ടാല്‍ പിന്നീട് ഒഴിവുവരുന്ന രാജ്യസഭ സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്നുമുള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ജനതയ്ക്കു മുന്നില്‍ വച്ചത്.

1800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന് കഴിഞ്ഞ വര്‍ഷം പാലക്കാട് നഷ്ടമായത്. സിപിഎമ്മിന്റെ എം ബി രാജേഷിനോടാണ് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനി തോറ്റത്. ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എം ബി രാജേഷ് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :