സി പി എമ്മിനുള്ളില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി പി കെ ഗുരുദാസന് പറഞ്ഞു. എന്നാല്‍, ഒരു വിവാദവും പാര്‍ട്ടി ഉണ്ടാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളെല്ലാം പാര്‍ട്ടി ചര്‍ച്ചയിലൂടെ പരിഹരിക്കും. സി പി എമ്മിലെ പ്രശ്നങ്ങള്‍ ഒരിക്കലും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. സംസ്ഥാനസര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണ നേട്ടങ്ങളായിരിക്കും തെരഞ്ഞെടുപ്പില്‍ വിശകലനം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നവകേരള യാത്രയില്‍ പങ്കെടുക്കുമോ എന്നകാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗമാണ്. തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും ഗുരുദാസന് പറഞ്ഞു.