പാര്‍ട്ടി അധ്യക്ഷയുടെ തീരുമാനം അന്തിമം, പരസ്യപ്രസ്താവനയ്ക്കും വിലക്ക്
കൊല്ലം|
WEBDUNIA|
PRO
കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചുള്ള പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വിവാദങ്ങളൊഴിവാക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധിരന്‍ പങ്കെടുത്ത യോഗത്തില്‍ കര്‍ശനനിര്‍ദ്ദേശങ്ങള്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചുള്ള പ്രസ്താവനകള്‍ പാര്‍ട്ടി ഫോറങ്ങളില്‍ മതിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്താനും കെപിസിസി പ്രസിഡന്റായി വി എം സുധീരന്‍ ചുമതലയേറ്റെടുത്തിനുശേഷം നടന്ന ആദ്യ യോഗം തീരുമാനിച്ചു.
ഗ്രൂപ്പുകള്‍ ഒഴിവാക്കണമെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശത്തോട് പരസ്യമായി എതിര്‍പ്രതികരണം നടത്തിയ കെസുധാകരന്‍ എംപിക്കെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആരും ചോദ്യം ചെയ്യരുതെന്നും അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നും സുധീരന്‍ പറഞ്ഞു.