പാമോലിന്‍ കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം| WEBDUNIA|
വിവാദമായ പാമോലിന്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ടി എച്ച് മുസ്തഫ നല്കിയ ഹര്‍ജിയില്‍ പ്രോസിക്യൂഷന് അനുമതി ഇന്ന് വിജിലന്‍സ് കോടതിയെ അറിയിക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയെയും പ്രോസിക്യൂട് ചെയ്യാന്‍ കഴിയും.

പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണെന്ന് കാണിച്ച് മുന്‍മന്ത്രി ടി എച്ച് മുസ്തഫ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ നല്കിയിരുന്നു. ഈ പരാതിയിന്മേല്‍ ആയിരിക്കും പ്രോസിക്യൂഷന് അനുമതി നല്കുക.

പാമോലിന്‍ ഇറക്കുമതി നടന്നത് ആ സമയത്ത് ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയായിരുന്നെന്നും ഇടപാട് വന്നപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് പറഞ്ഞ് അതിനെ അനുകൂലിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നെന്നും മുസ്തഫയുടെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പിന്നീട്, മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് മുസ്തഫ ഇക്കാര്യം നിഷേധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :