പാഠപുസ്തക സമരത്തില്‍ നിന്ന് പിന്നോട്ടില്ല: ചാണ്ടി

WDWD
പാഠപുസ്തക സമരത്തില്‍ നിന്ന് യു ഡി എഫ് പിന്നോട്ട് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി. പാഠ പുസ്തകം പിന്‍‌വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ ആദ്യ മൂന്ന് അദ്ധ്യായങ്ങള്‍ പഠിപ്പിക്കുന്നതിലാണ് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. അവസാന ഭാഗങ്ങള്‍ പഠിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദ പാഠഭാഗങ്ങള്‍ നീക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പാഠ പുസ്തകവിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംബന്ധിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. എന്നാല്‍, വിവാദഭാഗങ്ങള്‍ പഠിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന തങ്ങളുടെ അഭിപ്രായം വിദ്യാഭ്യാസ മന്ത്രി മാനിക്കാതിരുന്നതിനാലാണ് ചര്‍ച്ച വിജയിക്കാതിരുന്നത്.

കുട്ടനാടന്‍ പാക്കേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വെട്ടിനിരത്തല്‍ സമീപനമാ‍ണ് സ്ബ്വികരിക്കുന്നെതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെയാണ് മുഖ്യമന്ത്രി അഭിപ്രായം പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 30 ജൂലൈ 2008 (14:02 IST)
മുഖ്യമന്ത്രിയുടെ സമീപനം കേരളത്തിന് ദോഷം ചെയ്യുമെന്നും ഉമ്മന്‍‌ചാണ്ടി അഭിപ്രായപ്പെട്ടു. മൊത്തം 1841 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഇതില്‍ 50 ലക്ഷം രൂപയില്‍ താഴെ വരുന്ന പദ്ധതികള്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് തുക ചെലവഴിക്കേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രത്തിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന മുഖ്യമന്തി മാപ്പ് പറയണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :