പാട്ടവ്യവസ്ഥ: സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

K. P Rajendran
KBJWD
പാട്ട വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്ലബുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി തുടരുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.

ഗോള്‍ഫ് ക്ലബ് കേസില്‍ നിജസ്ഥിതി ഹൈക്കോടതിയെ ബോധ്യപ്പെടുത്തി നിയമാനുസൃതം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ടകേന്ദ്രങ്ങളിലെ കണ്ണായ സ്ഥലങ്ങളില്‍ ക്ലബുകളുടെയും മറ്റും പേരില്‍ വളരെയധികം ഭൂമി ചിലര്‍ കയ്യടക്കി വച്ചിരിക്കുകയാണ്‍.

പാട്ടത്തുക അടയ്ക്കാതെ സ്ഥലവും കെട്ടിടം മറ്റ് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് ലാഭം കൊയ്യുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ഹൈക്കോടതി സ്റ്റേ ചെയ്ത തിരുവനന്തുരത്തെ ഗോള്‍ഫ് ക്ലബ്, കൊച്ചിന്‍ ക്ലബ് ഉള്‍പ്പടെയുള്ളവയ്ക്കെതിരെ അന്വേഷണം നടന്നു വരികയണ്.

ഹൈക്കോടതിയുടെ അനുവാദത്തോടെ മാത്രമേ ഇവയ്ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കൂ. ചില സ്ഥലങ്ങള്‍ വര്‍ഷങ്ങളായി ചിലര്‍ കൈവശം വച്ചിരിക്കുകയാണ്. ഇതെല്ലാം ഏറ്റെടുത്ത് പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതേക്കുറിച്ച് നിരവധി നിയമസഭാകമ്മിറ്റികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഇടുക്കി| M. RAJU| Last Modified വെള്ളി, 6 ജൂണ്‍ 2008 (11:34 IST)
ഇതിന് പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നതാണ്. അത് തുടരുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :