പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട വെളുത്ത് ഉയരമുള്ള സുന്ദരനായ പൊലീസ് ഓഫീസര്‍ ഒടുവില്‍ കുടുങ്ങി. എ എസ് ഐ പദ്മകുമാറിനെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ ബറ്റാലിയനിലെ പൊലീസ് ഓഫിസറാണ് ഇയാള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൊച്ചിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളും ഇയാള്‍ക്കെതിരെ ഉണ്ട്.
പറവൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ഉന്നതനായ പൊലീസ് ഓഫീസറെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പരാജയപ്പെട്ടു എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
വെളുത്ത് ഉയരമുള്ള സുന്ദരനായ പൊലീസ് ഓഫീസര്‍ ഒരു രാത്രി മുഴുവന്‍ തന്നെ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിരുന്നു. ഇടനിലക്കാരിയുടെ മൊഴിയിലും ഇയാളുടെ പേരുണ്ട്. എന്നിട്ടും ഈ ഓഫീസറുടെ പേരുപോലും വെളിപ്പെടുത്താന്‍ അന്വേഷണസംഘം വൈമുഖ്യം കാണിക്കുന്നതിന്റെ കാരണം പിടികിട്ടുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. ദമാമിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ഹാരി, പാലക്കാട് സ്വദേശിയായ നാസര്‍ എന്നിവര്‍ക്കൊപ്പമാണ് പദ്മകുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് കേസ് ഡയറിയില്‍ ഉണ്ട്. ഡി വൈ എസ് പി എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. പെണ്‍കുട്ടിയോടും ഇങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്.
ദമാമിലുള്ള ഹാരിയെയും ഇപ്പോള്‍ ഗള്‍ഫിലുള്ള നാസറിനെയും പിടികൂടാന്‍ അന്വേഷണസംഘം ശ്രമം ഊര്‍ജ്ജിതമാക്കി.