അര്‍ഹമായ പരിഗണന കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ കെ പി സി സി യുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സേവ് കേരള’ യാത്രയില്‍ പങ്കെടുക്കില്ലെന്ന് കരുണാകര വിഭാഗം വ്യക്തമാക്കി.
ബുധനാഴ്ച കെ കരുണാകരന്‍റെ വസതിയില്‍ ചേര്‍ന്ന ഗ്രൂപ്പു യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
രാജ്യസഭാസീറ്റിന്‍റെ കാര്യത്തില്‍ ആദ്യം മുതലേ കരുണാകരവിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം അത് പരിഗണിക്കാത്തതിലെ അമര്‍ഷമാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നറിയുന്നു.
തിരുവനന്തപുരം|
WEBDUNIA|
ഈ മാസം ഒമ്പതിനു മുമ്പ് അര്‍ഹമായ പരിഗണന നല്കണമെന്നാണ് കരുണാകരവിഭാഗം ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.