പരാതി പറയാന്‍ വിളിച്ചാല്‍ പാട്ടുകേള്‍പ്പിച്ച്‌ വെറുപ്പിക്കും ഇവര്‍ !

പരാതി പറയാന്‍ വിളിച്ചാല്‍ പാട്ടു കേള്‍പ്പിച്ച് തരും; വേണ്ടി വന്നാല്‍ ഡെഡിക്കേഷനും ചെയ്യാം !

പത്തനംതിട്ട| AISWARYA| Last Updated: വെള്ളി, 2 ജൂണ്‍ 2017 (11:09 IST)
പരാതി പറയാന്‍ വിളിച്ചാല്‍ പാട്ട് കേള്‍പ്പിച്ച് തരുന്ന സ്ഥലം ഉണ്ടോ? എന്നാല്‍ ഉണ്ട്
പരാതി പറയാന്‍ കെ എസ്‌ ആര്‍ ടി സി അധികൃതരെ ഫോണില്‍ വിളിച്ചാല്‍ അടിപൊളി ഗാനങ്ങള്‍ കേട്ട്‌ ആനന്ദിക്കാം. കോളര്‍ ട്യൂണായി സെറ്റ്‌ ചെയ്‌ത ഹിന്ദി, തമിഴ്‌, മലയാളം ഗാനങ്ങള്‍ കേട്ടു മതിവന്നാലും അങ്ങേത്തലയ്‌ക്കല്‍ ആരും ഫോണ്‍ എടുക്കില്ല.

പാട്ടിന് പുറമേ യാത്രക്കാരെ വാഹനാപകടങ്ങളെപ്പറ്റി ബോധവാന്മാരാക്കണം എന്ന്
ലക്ഷ്യമിട്ട്‌ നടന്‍ സുരേഷ്‌ഗോപിയെപ്പോലുള്ളവരുടെ സന്ദേശങ്ങളും ചിലപ്പോള്‍ കോളര്‍ ട്യൂണായി കേള്‍ക്കാം. ഡി ടി ഒമാര്‍ ‍, സോണല്‍ ഓഫീസര്‍മാര്‍ ‍, റീജണല്‍ വര്‍ക്‌ഷോപ്‌ മാനേജര്‍മാര്‍ ‍, അസിസ്‌റ്റന്റ്‌ വര്‍ക്‌സ്‌ മാനേജര്‍മാര്‍ , എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍മാര്‍ ‍, ടയര്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവരുടെ ഫോണുകളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഈ സന്ദേശം കഴിഞ്ഞ സര്‍ക്കാറിന്റെ കാലം വരെ ഉണ്ടായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ സിനിമാ ഗാനങ്ങള്‍ മുതല്‍ പാരഡി ഗാനങ്ങള്‍ വരെ കോളര്‍ ട്യൂണായി പലരും സ്വീകരിച്ചു. ഇത്‌ കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ അവസാനനാളുകള്‍വരെ തുടര്‍ന്നു. എന്നാല്‍ പിന്നീടു സന്ദേശങ്ങള്‍ക്കു പകരം സിനിമാ ഗാനങ്ങള്‍ മുതല്‍ പാരഡി ഗാനങ്ങള്‍ വരെ കോളര്‍ ട്യൂണായി പലരും സ്വീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :