പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ ആദായനികുതി വകുപ്പിന്റെ വലയില്‍

മുംബൈ| WEBDUNIA|
PRO
PRO
എഡിഎംകെ നേതാവ് ജെ ജയലളിതയുടെ പ്രിയങ്കരനായ ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ ആദായനികുതി വകുപ്പിന്റെ വലയില്‍. മൂന്നു ലക്ഷം രൂപ ആദായ നികുതിയായി പണിക്കര്‍ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ജയലളിത ദക്ഷിണയായി നല്‍കിയ 10 ലക്ഷം രൂപയുടെയും മറ്റും നികുതി അടയ്ക്കാതിരുന്നതാണ് പണിക്കര്‍ക്ക് വിനയായത്.

2001ല്‍ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് പണിക്കര്‍ പ്രവചിച്ചിരുന്നു. 2002ല്‍ പ്രവചനംപോലെ എഡിഎംകെ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ അധികാരത്തില്‍ വന്നു. ക്രിമിനല്‍ കേസുണ്ടായിരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ പോയ ജയലളിത എംഎല്‍എ ആവാതെ മുഖ്യമന്ത്രിയുമായി.

ജയലളിതയ്ക്ക് ഏറ്റവും വിശ്വസ്തനായ ജ്യോതിഷ പണ്ഡിതനാണ് ഉണ്ണികൃഷ്ണ പണിക്കര്‍. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം പണിക്കരുടെ നിര്‍ദ്ദേശപ്രകാരമാണ് ജയലളിത ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയതും. 2002ല്‍ പണിക്കരെ ചെന്നൈ ആസ്ഥാനമായുള്ള സ്വാതിതിരുനാള്‍ കലാകേന്ദ്രം ജ്യോതിഷ പുരസ്കാര്‍ പദവി നല്‍കി ആദരിച്ചിരുന്നു.

മുഖ്യമന്ത്രിയായ സന്തോഷത്തിലും പ്രവചനം ഫലിച്ചതിനെയും തുടര്‍ന്ന് ജയലളിത 10 ലക്ഷം രൂപ പണിക്കര്‍ക്ക് സമ്മാനമായി നല്‍കി. ഈ തുകയുടെ നികുതിയാണ് പണിക്കര്‍ അടയ്ക്കാതിരുന്നത്. നികുതി അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് പണിക്കര്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ തനിക്ക് ഈ തുക ലഭിച്ചത് ബിസിനസിലൂടെയല്ലെന്നും പാരിതോഷികമായതിനാല്‍ നികുതി ഒടുക്കാനാവില്ലെന്നുമായിരുന്നു പണിക്കരുടെ നിലപാട്.

2002-03 വര്‍ഷത്തില്‍ തനിക്ക് 2.67 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് പണിക്കര്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച റിട്ടേണില്‍ പറഞ്ഞിരുന്നത്. അതില്‍ 1.89 ലക്ഷം രൂപ ജ്യോതിഷത്തില്‍ നിന്നുള്ള വരുമാനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കൂടാതെ 10 ലക്ഷം രൂപ ചില വ്യക്തികളില്‍ നിന്ന് സമ്മാനമായി ലഭിച്ചുവെന്നും ഈ തുകയെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തുക നല്‍കിയവരുടെ പേരുവിവരങ്ങളും ഹാജരാക്കി.

എന്നാല്‍ പണിക്കരുടെ ഈ നിലപാട് അംഗീകരിക്കാന്‍ ആദായനികുതി വകുപ്പ് ട്രൈബ്യൂണല്‍ തയ്യാറായില്ല. മൂന്നു ലക്ഷം രൂപ നികുതി ഇനത്തില്‍ അടയ്ക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. ഇതിനെതിരേ ഉണ്ണികൃഷ്ണ പണിക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കഴിഞ്ഞ മാസം ഹര്‍ജി തള്ളിയ കോടതി നികുതി അടയ്ക്കാന്‍ ഉത്തരവിട്ടു. പൂജകളും പ്രവചനങ്ങളും മറ്റും ജ്യോതിഷിയുടെ ജോലിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പണിക്കരുടെ നിലപാട് തള്ളിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ ...

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ...

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ
അതുവഴി ചില അക്കൗണ്ടുകള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും ...

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി
വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ലെന്നും വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ...

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ...

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ
ചെന്നൈയില്‍ ബിജെപിയുടെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്‌ക്കൊടുവിലാണ് ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി
2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.