പമ്പയില്‍ വള്ളം മുങ്ങി രണ്ട് പേരെ കാണാതായി

ചെങ്ങന്നൂര്‍| WEBDUNIA| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (17:04 IST)
PRO
കനത്ത മഴയില്‍ മലവെള്ളം കുതിച്ചുപായുന്ന പമ്പാനദിയില്‍ വള്ളം മുങ്ങി രണ്ടു പേരെ കാണാതായി. ചെങ്ങന്നൂര്‍ മുതവഴി കല്ലൂര്‍ വീട്ടില്‍ അനീഷ് (27), ചങ്ങനാശേരി പെരുന്ന ഉറവയില്‍ നാരായണന്‍റെ മകന്‍ കൃഷ്ണകുമാര്‍ (35) എന്നിവരയാണു കാണാതായത്.

ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ വന്മഴി കാടുവെട്ടൂര്‍ പള്ളിക്കടവിനു സമീപമായിരുന്നു ദുരന്തമുണ്ടായത്. സുഹൃത്തുക്കളായ പതിനഞ്ചംഗ സംഘം കടം വാങ്ങിയ വള്ളത്തില്‍ ഉല്ലാസയാത്ര പോവുകയായിരുന്ന സമയത്തായിരുന്നു ദുരന്തം. കൂടെയുണ്ടായിരുന്ന മറ്റു പതിമൂന്നു പേരും നീന്തി രക്ഷപ്പെട്ടു.

കാണാതായവര്‍ക്കു വേണ്ടി ഫയര്‍ഫോഴ്സും പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്ക് കൂടുതല്‍ അന്വേഷണത്തിനു തടസമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :