പത്മനാഭന്‍റെ അമ്മയുടെ സംസ്കാരം കഴിഞ്ഞു

WEBDUNIA| Last Modified തിങ്കള്‍, 12 ജനുവരി 2009 (16:24 IST)
ബിജെപി ദേശീയ സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്റെ അമ്മയുടെ ശവസംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ നടന്നു. പത്മനാഭന്റെ അമ്മ കോട്ടൂര്‍ ചെക്കൂറകുറ്റിയാട്ട് ദേവകിയമ്മയ്ക്ക് തൊണ്ണൂറ്റിയഞ്ച് വയസ്സുണ്ടായിരുന്നു. വീട്ടുവളപ്പില്‍ തന്നെയാണ് ദേവകിയമ്മയെ സംസ്കരിച്ചത്.

പരേതനായ അനന്തന്‍ നമ്പ്യാരായിരുന്നു ഭര്‍ത്താവ്. പത്മനാഭനെ കൂടാതെ പരേതനായ ഭാസ്ക്കരന്‍, കാര്‍ത്യായനി, സി.കെ രാഘവന്‍ (റിട്ട. അസി. രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ്‌), സി.കെ പ്രഭാകരന്‍ (സബ്‌ ട്രഷറി ഓഫീസ്‌ തളിപ്പറമ്പ്‌), സി.കെ മുകുന്ദന്‍ (പോസ്റ്റുമാന്‍ ഇരിക്കൂര്‍) എന്നിവര്‍ മക്കളാണ്.

നാരായണി (നടുവില്‍), നാരായണന്‍ നമ്പ്യാര്‍ (കല്യാട്‌), ബീന (മാനേജര്‍ അഴീക്കോട്‌ സര്‍വീസ്‌ സഹകരണ ബാങ്ക്‌), വിജയലക്ഷ്മി (മുഖ്യാധ്യാപിക പുല്ലാഞ്ഞി), ലളിത, ഇന്ദിര എന്നിവര്‍ മരുമക്കളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :