പത്മ പുരസ്കാരങ്ങള്‍ക്കായി പട്ടിക തയ്യാറാക്കി സമര്‍പ്പിക്കുന്നതില്‍ കേരളസര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി കെ സി ജോസഫ്. മന്ത്രിസഭാ ഉപസമിതി കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് പട്ടിയ തയ്യാറാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ പിഴവ് മൂലമാണ് കൂടുതല്‍ പേര്‍ക്ക് പത്മ പുരസ്കാരങ്ങള്‍ ലഭിക്കാതെ പോയത് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കേരളത്തില്‍ നിന്ന് നടന്‍ മധുവിന് പത്മശ്രീ ലഭിച്ചതൊഴികെ മറ്റാര്‍ക്കും പത്മ പുരസ്കാരങ്ങള്‍ കിട്ടിയില്ല.