പത്താംക്ലാസുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

തിരുവനന്തപുരം| WEBDUNIA|
PTI
PTI
പത്താം ക്ലാസുകാരിയെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. സ്കൂളിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസിലാണ്‌ പരാതി നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ ചാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഓണപ്പരീക്ഷാ സമയത്താണ്‌ ഓട്ടോയില്‍ രണ്ടു പേര്‍ ലിഫ്റ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിക്കാന്‍ കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. പരാതി കണ്ണൂര്‍ ജില്ലാ സൂപ്രണ്ടിനു കൈമാറിയിട്ടുണ്ട്.

രഹസ്യ കേന്ദ്രത്തില്‍ തന്നെ എത്തിച്ച ശേഷം മയക്കുമരുന്നു കലര്‍ത്തിയ ജ്യൂസ് നല്‍കിയശേഷമാണ്‌ പീഡിപ്പിച്ചതെന്നാണ്‌ പെണ്‍കുട്ടി പറയുന്നത്. അവിടെ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :