പട്ടികയില്‍ പിള്ളയില്ല, സര്‍ക്കാര്‍ ശ്രമം പാളി

തിരുവനന്തപുരം| WEBDUNIA|
65 വയസ്സ്‌ കഴിഞ്ഞ തടവുകാരെ വിട്ടയയ്ക്കുന്നതിനുള്ള ശുപാര്‍ശ ജയില്‍ വകുപ്പ്‌ സംസ്ഥാന സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. എന്നാല്‍ ജയില്‍ വകുപ്പ് സമര്‍പ്പിച്ച പട്ടികയില്‍ മുന്‍‌മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടേയും മുന്‍ ഐ ജി ലക്ഷ്മണയുടേയും പേരില്ല.

ജയില്‍ നിയമപ്രകാരം ഒരു വര്‍ഷമെങ്കിലും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമെ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതുകൊണ്ടാണ് ഇവരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നത്.

75 വയസു പൂര്‍ത്തിയായവരെ വിട്ടയയ്ക്കാനായിരുന്നു നേരത്തെ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നത്‌. 27 പേരായിരുന്നു ആ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്‌. എന്നാല്‍ 65 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഈ ആനുകൂല്യം അനുവദിക്കണമെന്നും പട്ടിക പുതുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് മൂന്ന് തടവുകാര്‍ കൂടി മാത്രമെ പട്ടികയില്‍ അധികമായുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :