പങ്കാളിത്ത പെന്‍ഷന്‍: ചര്‍ച്ച പരാജയം

കൊച്ചി: | WEBDUNIA| Last Modified വെള്ളി, 11 ജനുവരി 2013 (01:56 IST)
PRO
PRO
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സമരം നടത്തുന്ന ഇടതു സര്‍വീസ് സംഘടന നേതാക്കളുമായി ധനമന്ത്രി കെ എം മാണി നടത്തിയ ചര്‍ച്ച പരാജയം . ഇതോടെ സമരം നാലാം ദിവസവും തുടരുമെന്ന കാര്യം ഉറപ്പായി. സമരം തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചു. 13ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ചര്‍ച്ചയ്ക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മിനിമം പെന്‍ഷന്‍റെ കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന് ചര്‍ച്ചയില്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ തുക ട്രഷറിയില്‍ നിക്ഷേപിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

പെന്‍ഷന്‍ പരിഷ്കരണം നിലവിലെ ജീവനക്കാരെ ബാധിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ചര്‍ച്ചയില്‍ പുരോഗതിയുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :