നെല്ലിയാമ്പതിയില്‍ സംഭവിച്ചതെന്തെന്ന് മാണിക്ക് അറിയില്ല!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിവാദമായ നെല്ലിയാമ്പതി എസ്‌റ്റേറ്റുകള്‍ മറിച്ചുവിറ്റത് ആരാണെന്ന് തനിക്കറിയില്ലെന്ന് ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ എം മാണി. എസ്‌റ്റേറ്റുകള്‍ മറിച്ചുവിറ്റത് എന്തിനാണെന്ന കാര്യവും തനിക്കറിയില്ലെന്ന് മാണി പറഞ്ഞു.

നിയമം ലംഘിച്ചവര്‍ക്ക് വേണ്ടി വക്കാലത്ത് പറയാന്‍ കേരള കോണ്‍ഗ്രസ് ഉണ്ടാകില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഉദ്ദ്യേശശുദ്ധി എല്ലാവര്‍ക്കും ബോധ്യപ്പെടും. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അധികം വൈകാതെ തന്നെ സത്യാവസ്ഥ തിരിച്ചറിയുമെന്നും മാണി പറഞ്ഞു. കോടതികളില്‍ കേസ് തോല്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെല്ലിയാമ്പതി വിഷയത്തില്‍ മാണിക്കും ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :