നെല്ലിയാമ്പതി: പിണറായിയും രംഗത്ത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നെല്ലിയാമ്പതി പ്രശ്നത്തില്‍ യു ഡി എഫില്‍ വിഴുപ്പലക്കലുകള്‍ തുടരുന്നതിനിടെ പ്രശ്നം സി പി എം നേതൃത്വം ഏറ്റെടുക്കുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ യു ഡി എഫ് നിലപാടിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ ഭൂനിയമങ്ങളെ അട്ടിമറിക്കുകയാണെന്ന് പിണറായി ആരോപിച്ചു.
ഭൂപരിഷ്കരണത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഭൂമി ഏറ്റെടുക്കുന്നത് തടയാന്‍ മുഖ്യമന്ത്രിയും ചീഫ് വിപ്പും കൊണ്ടു വന്ന തന്ത്രമാണ് ഉപസമിതി. ഭൂമാഫിയക്കു വേണ്ടിയുള്ള പ്രത്യക്ഷനിലപാടാണ് യുഡിഎഫിന്. കോടതിയില്‍ സര്‍ക്കാര്‍ ഭാഗം തോറ്റുകൊടുക്കുന്നതും സുപ്രീംകോടതിയില്‍ മികച്ച അഭിഭാഷകനെ ചുമതലപ്പെടുത്താത്തതും ഇതിന് വേണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ പൊലീസിനെ വിശ്വാസമില്ലാത്തതിനാലാണ് യുഡിഎഫ് എംഎല്‍എമാര്‍ സിബിഐ അന്വേഷണമാവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു.

അഡ്വക്കറ്റ് ജനറല്‍ നേരത്തെ തോട്ടം ഉടമകളുടെ വക്കീലായിരുന്നു. തോട്ടം ഉടമകള്‍ക്കായി കേസു വാദിക്കുന്നത് എജിയുടെ അടുത്ത ബന്ധുവാണ്. സുപ്രീംകോടതിയില്‍ സീനിയര്‍ വക്കീലന്‍മാരെ വനം മന്ത്രി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് വനംമന്ത്രി ഇറങ്ങിപ്പോയി. നെല്ലിയാമ്പതിയുടെ രേഖകള്‍ വ്യാജമാണെന്നും പിണറായി കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :