നെല്ലിയാമ്പതി എസ്റ്റേറ്റ് വായ്പാ തട്ടിപ്പ്: ആറ് കേസുകള്‍ സിബിഐ അന്വേഷിക്കും

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 7 ജൂലൈ 2013 (11:38 IST)
PRO
PRO
നെല്ലിയാമ്പതി വായ്പാ തട്ടിപ്പില്‍ ആറ് കേസുകള്‍ അന്വേഷിക്കും. കേസുകള്‍ ഇപ്പോള്‍ പാലക്കാട് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അവ സിബിഐ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ സ്വകാര്യ വ്യക്തികള്‍ക്കും ചില സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരില്‍നിന്ന് പാട്ടത്തിന് കിട്ടിയതാണ്. എന്നാല്‍ ഈ പാട്ടഭൂമികള്‍ നിയമവിരുദ്ധമായി പണയപ്പെടുത്തി ചില എസ്റ്റേറ്റുകള്‍ കോടികളുടെ വായ്പ നേടിയിരുന്നു.

പൊതുമേഖലാ ബാങ്കുകള്‍ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനാലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുത്തത്. അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഉടനെ ഉണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :