നെടുമ്പാശേരി വിമാനത്താവളത്തില്‍16 ലക്ഷത്തിന്‍റെ വെള്ളി പിടിച്ചെടുത്തു
നെടുമ്പാശേരി|
WEBDUNIA|
Last Modified വ്യാഴം, 22 ഓഗസ്റ്റ് 2013 (15:25 IST)
PRO
അനധികൃതമായി കടത്തിക്കൊണ്ടുവന്ന പതിനാറുലക്ഷം രൂപാ വില വരുന്ന വെള്ളി നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
മൂവാറ്റുപുഴ സ്വദേശി രതീഷ് എന്ന 34 കാരനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് ജൂലൈ 20 ന് കാര്‍ഗോ ആയി അയച്ച ബാഗേജില്‍ നിക്കല്‍ ക്രോം അവശിഷ്ടങ്ങളെന്നായിരുന്നു വിവരണം നല്‍കിയത്. എന്നാല്‍ സംശയത്തിന്‍റെ പേരില്‍ ബാഗേജ് പൊളിച്ചു നോക്കിയപ്പോഴാണ് വെള്ളിയാണെന്ന് കണ്ടെത്തിയത്.
വെള്ളി ഉരുക്കി കഷണങ്ങളായി മുറിച്ച രീതിയിലായിരുന്നു ബാഗേജിനുള്ളില്‍ വച്ചിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി രതീഷിനെ ചോദ്യം ചെയ്തുവരുന്നു.