കാസര്‍ഗോഡ്|
rahul balan|
Last Modified ബുധന്‍, 18 മെയ് 2016 (18:39 IST)
തൃക്കരിപ്പൂര്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ബി ജെ പി ബൂത്ത് ഏജന്റിനെ
ഭീഷണിപ്പെടുത്തിയതായി പരാതി. നീലേശ്വരം ചാത്തമത്ത് ബൂത്ത് 21ലെ ബി ജെ പി ബൂത്ത് ഏജന്റ് സാഗറിനെയാണ് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയത്. ഇയാളില്‍ നിന്നും പ്രദേശത്ത് ഇനി രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതി വാങ്ങിച്ചതായും പരാതിയുണ്ട്.
സി പി എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെ ബി ജെ പിയുടെ ബൂത്ത് ഏജന്റായി ഇരുന്നതിലെ വിദ്വേഷമാണ് സാഗറിനെതിരെ ഉണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ബി ജെ പി പുറത്തു വിട്ടിട്ടുണ്ട്.
അതേസമയം, സംഘര്‍ഷം ഉണ്ടായതറിഞ്ഞാണ് സ്ഥലത്തെത്തിയതാണെന്നും ഇയാള്‍ സ്വമേധയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതിത്തന്നതാണെന്നും സംഘര്‍ഷമുണ്ടായ സ്ഥലത്ത് നിന്നും ബി ജെ പി പ്രവര്‍ത്തകനെ രക്ഷിച്ചുവിടാന്‍ വേണ്ടി മാത്രമാണ് അങ്ങനെ പറഞ്ഞതെന്നും ബി ജെ പിയുടെ ബൂത്ത് ഏജന്റില്‍ നിന്നും യാതൊന്നും എഴുതി വാങ്ങിയിട്ടില്ലെന്നും കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു.
എന്നാല്‍ സംഭവം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ബി ജെ പിയുടെ ശ്രമം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നല്‍കി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം