നിലമ്പൂര്‍ കൊല: ആര്യാടന്‍ ഷൗക്കത്തില്‍ നിന്ന് മൊഴിയെടുത്തു

നിലമ്പൂര്‍| WEBDUNIA|
PRO
PRO
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി കൊല്ലപ്പെട്ട കേസില്‍ നിലമ്പൂര്‍ നഗരസഭാചെയര്‍മാനും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനുമാ‍യ ആര്യാടന്‍ ഷൗക്കത്തില്‍ നിന്ന് മൊഴിയെടുത്തു. ഷൗക്കത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജു, ഡ്രൈവര്‍ മനു ഗോപാല്‍, എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹിയും കൃഷി അസിസ്റ്റന്റുമായ ഷബീറലി എന്നിവരില്‍ നിന്നും പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു.

നിലമ്പൂര്‍ ആംഡ് ബറ്റാലിയന്‍ ക്യാമ്പിലെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് ബുധനാഴ്ച ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. രാധ കൊലക്കേസ് പ്രതി ബിജുവുമായുള്ള ബന്ധം സംബന്ധിച്ചാ‍യിരുന്നു അന്വേഷണം സംഘത്തിന്റെ ചോദ്യം.

കൊല്ലപ്പെട്ട രാധ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിലും ജോലി ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :