നിരോധനം 30 മൈക്രോണിന് താഴെയുള്ളവയ്ക്ക്

Kerala Highcourt
FILEFILE
സംസ്ഥാനത്ത് 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മാത്രമേ നിരോധിക്കാവൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് അര്‍ബണ്‍ സെക്രട്ടറി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ചില വ്യാപാര വാണിജ്യ സംഘടനകളും പ്ലാസ്റ്റിക് നിര്‍മ്മാതാക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അര്‍ബണ്‍ സെക്രട്ടറി 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിച്ച് കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

കൊച്ചി | WEBDUNIA| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2007 (15:49 IST)
ഇത് കോടതിയലക്‍ഷ്യമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഈ ഉത്തരവ് മാറ്റാന്‍ കോടറ്റി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ച ഹൈക്കോടതി 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മാത്രമേ നിരോധിക്കാവൂവെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :