തിരുവനന്തപുരം|
Last Modified വ്യാഴം, 26 മെയ് 2016 (14:03 IST)
സംസ്ഥാന നിയമസഭയിലേക്ക് വിജയിച്ചെത്തിയ നിയുക്ത എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിനു നടക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു ധാരണയായത്.
ഇക്കാര്യം സംബന്ധിച്ച് ഗവര്‍ണറുമായി ബന്ധപ്പെട്ട ശേഷം ഉടന്‍ തന്നെ അന്തിമ തീരുമാനമാകുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനൊപ്പം ജൂണ്‍ മൂന്നാം തീയതി സ്പീക്കര്‍ തെരഞ്ഞെടുപ്പും നടത്തും.
ജൂണ്‍ 24 നു ഗവര്‍ണറുടെ നയപ്രഖ്യാപനവും ഉണ്ടാവും. ജൂലൈ എട്ടിനു പുതിയ സര്‍ക്കാരിന്‍റെ ബജറ്റ് അവതരണം നടക്കും. പുതിയ സ്പീക്കര്‍ വരുന്നതു വരെ പ്രോടേം സ്പീക്കറായി എസ് ശര്‍മ്മയെ നിയോഗിക്കാനാണു തീരുമാനം. ജൂലൈ അവസാനം വരെ പുതിയ നിയമസഭ സമ്മേളിക്കാനാണു നിലവിലെ തീരുമാനം.