നിയമസഭാ തിരഞ്ഞെടുപ്പിന്‌ കേന്ദ്രസേന

ന്യൂഡല്‍ഹി| ഹരിപാല| Last Modified ഞായര്‍, 2 ജനുവരി 2011 (14:15 IST)
നിയമസഭാ തിരഞ്ഞെടുപ്പിനും കേന്ദ്രസേനയെ നിയോഗിക്കും. ഇതു സംബന്ധിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തി.

ഒരോ സംസ്ഥാനത്തേക്കും എത്ര സൈനികരെ വീതം നിയോഗിക്കണമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിക്കും. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ നിയോഗിച്ചിരുന്നു.

അര്‍ധസൈനികവിഭാഗത്തില്‍ നിന്ന്‌ 50,000 പേരെയാണ്‌ കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു നിയോഗിക്കുക. ആസാമിലും ബംഗാളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ നിയോഗിച്ചാല്‍ അവര്‍ ബാരക്കിലിരിക്കുമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :