നിയമസഭ ജനാധിപത്യത്തിന്റെ ജീവാത്മാവെന്ന് സ്പീക്കര്‍

തിരുവനന്തപുരം| Last Modified വ്യാഴം, 8 മെയ് 2014 (14:21 IST)
ജനാധിപത്യത്തിന്റെ ജീവാത്മാവും പരമാത്മാവുമാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. നിയമസഭാ സന്ദര്‍ശനത്തിനെത്തിയ തൊളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള ബാലസഭ അംഗങ്ങളായ കുട്ടികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ സമുച്ചയത്തിലെ 5-ഇ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയായിരുന്നു പഠനസന്ദര്‍ശന പരിപാടി. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ നിയമസഭാ സെക്രട്ടറി പിഡി ശാരംഗധരന്‍, കെ മോഹന്‍ കുമാര്‍, ജെ. ഷെരീഫ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :