നികുതിവര്‍ദ്ധന: യാത്രാനിരക്കുകള്‍ കുറഞ്ഞേക്കില്ല

തിരുവനന്തപുരം| WEBDUNIA|
പെട്രോളിനും ഡീസലിനും കേന്ദ്രം വില കുറച്ചപ്പോള്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും വില്‍പന നികുതി പുനസ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി യാത്രാനിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനം പ്രഹസനമാക്കിയേക്കും.

കഴിഞ്ഞയിടെ, കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ നികുതി വര്‍ദ്ധന ഈ തീരുമാനത്തിന് തിരിച്ചടിയാകും. രണ്ടുഘട്ടമായി ഇന്ധനവില കുറച്ചതിന്‍റെ യാതൊരു നേട്ടവും ജനങ്ങളിലെത്തിക്കാന്‍ സംസ്‌ഥാനസര്‍ക്കാരിനു കഴിഞ്ഞില്ലെന്നിരിക്കെയാണു വിലവര്‍ധനയ്‌ക്കിടയാക്കും വിധം വില്‍പനനികുതി പുനഃസ്‌ഥാപിച്ചത്‌.

പെട്രോളിനും ഡീസലിനും കേന്ദ്രം വില കുറച്ചപ്പോള്‍ കേരളത്തില്‍ പെട്രോളിനു ഡീസലിനും വില്‍പന നികുതി പുനസ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ക്രൂരമായി പോയെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു. ഇതോടെ പെട്രോളിന് 97 പൈസയും ഡീസലിന് 59 പൈസയും വര്‍ദ്ധിക്കും.

വില്പന നികുതി പുനസ്ഥാപിച്ചത് പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വന്നു.

ഇതോടെ, ബസ് ചാര്‍ജ് കുറയ്ക്കാ‍ന്‍ അനുവദിക്കില്ലെന്ന പ്രൈവറ്റ് ബസ് അസോസിയേഷന്‍റെ വാദത്തിന് കൂടിയാണ് പുതിയ കച്ചിത്തുരുമ്പ് ലഭിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :