നാലാം നിലയില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി

പാലക്കാട്‌| ശ്രീകലാ ബേബി| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കോളജ് ഹോസറ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. പാലക്കാട്‌ മണപ്പുള്ളിക്കാവ്‌ സ്വദേശി നിയാസ്‌ ആണ്‌ മരിച്ചത്‌.

പാലക്കാട്‌ കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണ് നിയാസ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ച കാരണം വ്യക്‌തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :