നാണംകെട്ട യു ഡി എഫിനോട് ഒത്തുപോകാനാവുന്നില്ല: എം വി രാഘവന്‍

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
നാണംകെട്ട യുഡിഎഫിനോട് ഒത്തുപോകാനാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് സി എം പി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍. പരിയാരം മെഡിക്കല്‍ കോളജ്‌ ഭരണസമിതി പിരിച്ചു വിട്ടില്ലെങ്കില്‍ യു ഡി എഫ്‌ വിടുമെന്നും എം വി ആര്‍ മുന്നറിയിപ്പ് നല്‍കി.

യു ഡി എഫിലെ എല്ലാ ഘടകകക്ഷികളും അസംതൃപ്‌തരാണെന്നും സി എം പി യുഡിഎഫുമായി ഒത്തുപോകാന്‍ കഴിയാത്ത ഘട്ടത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം ഭരണസമിതി പിരിച്ചുവിട്ടു പഴയ വോട്ടര്‍മാരെ വച്ചു വീണ്ടും തെരഞ്ഞെടുപ്പു നടത്തണം. മെഡിക്കല്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്നാണു സി എം പിയുടെ നിലപാട്‌. കോളജ് സഹകരണ മേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. അടുത്തമാസം അഞ്ചിനു ചേരുന്ന യു ഡി എഫ്‌ യോഗത്തില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ അന്തിമ തീരുമാനം പാര്‍ട്ടിയെടുക്കും. കള്ളവോട്ട്‌ ചെയ്‌തു പരിയാരം പിടിച്ചെടുത്ത കള്ളന്‍‌മാരെ യുഡിഎഫ്‌ സര്‍ക്കാരും മന്ത്രിമാരും സംരക്ഷിക്കുകയാണെന്നും എം വി രാഘവന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :