കൊച്ചി|
WEBDUNIA|
Last Modified വ്യാഴം, 24 ജൂണ്‍ 2010 (13:10 IST)
എന്‍ ഐ എ കേസിലെ പ്രതികള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ എന്‍ ഐ എക്ക് അതൃപ്തി. ഇക്കാര്യം എന്‍ ഐ എ കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയില്‍ അറിയിച്ചു. കേസിലെ പ്രതികള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ അതൃപ്തിയുണ്ട്.
കൂടാതെ, മുഖം മറയ്ക്കാതെ നസീറിനെയും ഷഫാസിനെയും കോടതിയില്‍ ഹാജരാക്കിയതിലും എന്‍ ഐ എ അതൃപ്തി അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ജയിലില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നവരുടെ മേല്‍ നിയന്ത്രണം വേണമെന്നും എന്‍ ഐ എ ആവശ്യപ്പെട്ടു.
അതേസമയം, കോഴിക്കോട് ബോംബ് സ്ഫോടനക്കേസിലെ ഏഴാംപ്രതി ഷമ്മി ഫിറോസ് എന്‍ ഐ എ കോടതിയില്‍ മാപ്പുസാക്ഷിയാകാന്‍ താല്പര്യം അറിയിച്ചു. അന്വേഷണവുമായി സഹകരിച്ചാല്‍ ഷമ്മിയെ മാപ്പ് സാക്ഷിയാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ കുറ്റസമ്മതമൊഴിയില്‍ ഉറച്ചു നില്ക്കുകയാണെന്ന് ഷമ്മി ഫിറോസ് പറഞ്ഞിരുന്നു. പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെയാണ് ഷമ്മി ഫിറോസ് ഇങ്ങനെ പറഞ്ഞത്. കുറ്റസമ്മത മൊഴിയില്‍ ഉറച്ചു നില്ക്കുന്നുണ്ടോ എന്ന് കോടതി ഷമ്മി ഫിറോസിനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഷമ്മി ഫിറോസ് ഇങ്ങനെ പറഞ്ഞത്.