നടിയെ ആക്രമിച്ച സംഭവത്തില്‍ ‘അമ്മ’യുടെ നിലപാട് തെറ്റ്; കേസില്‍ രണ്ട് ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകും: മേഴ്‌സിക്കുട്ടിയമ്മ

Dileep, J. Mercy Kutty Amma, Actress Abduction Case, മേഴ്‌സിക്കുട്ടിയമ്മ , ദിലീപ്, അമ്മ
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 4 ജൂലൈ 2017 (13:06 IST)
നടിയെ ആക്രമിച്ച കേസില്‍ രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇക്കാര്യത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാട് തെറ്റാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം എത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവ് പൂര്‍ണമായി കിട്ടിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂയെന്നും അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

അതേസമയം, യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച പൊലീസിന്റെ അന്വേഷണം ശക്തമായതോടെ കേസില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പ്രമുഖ അഭിഭാഷകനുമായി ചര്‍ച്ച നടത്തുകയും നിയമോപദേശം തേടുകയും ചെയ്തു. ദിലീപ് അടക്കമുള്ളവര്‍ മുന്‍‌കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :