നടന്‍ ശ്രീനാഥ് ശിവസേനാ സ്ഥാനാര്‍ത്ഥി

കൊച്ചി| WEBDUNIA|
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒന്‍പതു സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചു. സിനിമ, സീരിയല്‍ നടന്‍ ശ്രീനാഥ് തിരുവനന്തപുരത്ത് ശിവസേനയുടെ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന ശിവസേന സംസ്ഥാന കൌണ്‍സില്‍ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഒന്‍പതു മണ്ഡലങ്ങളൊഴിച്ച് ബാക്കിയുള്ള സീറ്റുകളില്‍ സമാന ചിന്താഗതിക്കാരെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം. മാര്‍ച്ചില്‍ മുംബൈയില്‍ നടക്കുന്ന ശിവസേന ദേശീയ കൌണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

വക്കം അജിത്‌(ആറ്റിങ്ങല്‍), മടവൂര്‍ രാധാകൃഷ്ണക്കുറുപ്പ്‌(കൊല്ലം), സ്വാമി വിജയാനന്ദ സരസ്വതി(മാവേലിക്കര), സജി തുരുത്തികുന്നേല്‍(എറണാകുളം), എന്‍ കെ വിജയന്‍ (തൃശൂര്‍), പള്ളിക്കല്‍ സുനില്‍(പാലക്കാട്‌), പെരിങ്ങമ്മല അജി(കോഴിക്കോട്‌), ഡോ പ്രശാന്ത്‌ നായിക്‌(കാസര്‍കോട്‌) എന്നിവരാണ് ശിവസേനയുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍.

ശിവസേന കേരള രാജ്യപ്രമുഖ്‌ എം എസ്‌. ഭുവനചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്‌തു. നയരൂപീകരണ സമിതി ചെയര്‍മാന്‍ മടവൂര്‍ സുരേഷ്‌ അധ്യക്ഷനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :