നഗ്നഫോട്ടോ പ്രദര്ശിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

നഗ്നഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പ്രദര്ശിപ്പിക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

AKJ IYER| Last Modified ബുധന്‍, 10 മെയ് 2017 (15:33 IST)
നഗ്നഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പ്രദര്ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവാവിനെ പൂന്തുറ പോലീസ് പിടികൂടി. ആലത്തൂർ
പാറ്റൂർ നെയ്തിയാമ്പറമ്പ് വീട്ടിൽ രജിത് എന്ന ഇരുപതുകാരനാണ് പോലീസ് വലയിലായത്.

ഫേസ് ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകുകയും നയത്തിൽ വാട്സ് ആപ്പ് വഴി യുവതിയുടെ നഗ്ന ഫോട്ടോകൾ കൈവശപ്പെടുത്തുകയും ചെയ്ത ശേഷം ഇയാൾ പണത്തിനായി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിയെക്കൊണ്ട് വിവിധ ബാങ്കുകളിൽ പണം നിക്ഷേപിപ്പിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :