നഗരസഭകളില്‍ യുഡിഎഫ് കൊടുങ്കാറ്റ്

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2010 (13:27 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഉച്ചയിലെത്തി നില്ക്കുമ്പോള്‍ സംസ്ഥാനത്തെ നഗരസഭകളില്‍ യു ഡി എഫ് കൊടുങ്കാറ്റ്. ആകെയുള്ള 59 നഗരസഭകളില്‍ ഫലം വന്നതില്‍ 36 നഗരസഭകളില്‍ യു ഡി എഫ് വിജയം കണ്ടു കഴിഞ്ഞിരിക്കുന്നു. 21 നഗരസഭകളില്‍ എല്‍ ഡി എഫ് വിജയിച്ചു.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല എന്നിവിടങ്ങളില്‍ ശക്തമായ മത്സരമാണ് നടന്നത്. നെയ്യാറ്റിന്‍കരയില്‍ 20 ഇടങ്ങളില്‍ എല്‍ ഡി എഫും 18 ഇടങ്ങളില്‍ യു ഡി എഫും നാലിടങ്ങളില്‍ സ്വതന്ത്രന്മാരുമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ആറ്റിങ്ങലില്‍ 17 ഇടങ്ങളില്‍ എല്‍ ഡി എഫും 13 ഇടങ്ങളില്‍ യു ഡി എഫും വിജയിച്ചിട്ടുണ്ട്. ഇവിടെ ഒരിടത്ത് ബി ജെ പിയും ഉണ്ട്.

ഫലമറിഞ്ഞ ഒമ്പതു നഗരസഭകളില്‍ ത്രിശങ്കു സഭയ്ക്കാണ് സാധ്യത. കല്‍പ്പറ്റ നഗരസഭ ചരിത്രത്തിലാദ്യമായി എല്‍ ഡി എഫിന് നഷ്ടപ്പെട്ടു. ഇതിനിടെ തൊടുപുഴ നഗരസഭ യു ഡി എഫ് ഉറപ്പിച്ചു. പത്തനംതിട്ട നഗരസഭയില്‍ ആകെ 32 സീറ്റുകള്‍ ഉള്ളതില്‍ യുഡിഎഫ്‌ 17 ഇടത്തും എല്‍ഡിഎഫ്‌ 10 ഇടങ്ങളിലും വിജയിച്ചു. ഇവിടെ രണ്ടിടങ്ങളില്‍ ബിജെപി ജയിച്ചിട്ടുണ്ട്.

പൊന്നാനി നഗരസഭാ ഭരണവും കാസര്‍കോട്‌ നഗരസഭയും യു ഡി എഫ്‌ നിലനിര്‍ത്തി. കാസര്‍കോട്‌ ആകെയുള്ള 38 സീറ്റുകളില്‍ യുഡിഎഫ്‌ 23 ഇടത്തും എല്‍ഡിഎഫ്‌ രണ്ട് ഇടത്തും ബിജെപി 11 ഇടത്തും വിജയിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ 35 സീറ്റുകളില്‍ യുഡിഎഫ്‌ 21സീറ്റുകളിലും എല്‍ഡിഎഫ്‌ 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.

കണ്ണൂര്‍ നഗരസഭ യു ഡി എഫ് നിലനിര്‍ത്തി. യുഡിഎഫ്‌ 35 സീറ്റുകളിലും എല്‍ഡിഎഫ്‌ 8 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. കോട്ടയ്ക്കല്‍ നഗരസഭയില്‍ യുഡിഎഫ്‌ 25 സീറ്റുകളിലും എല്‍ഡിഎഫ്‌ 5 സീറ്റുകളിലും ബിജെപി 2 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.

പൊന്നാനി നഗരസഭയില്‍ യു ഡി എഫ്‌ 22 സീറ്റുകളിലും എല്‍ഡിഎഫ്‌ 17 സീറ്റുകളിലും ബിജെപി ഒരു സീറ്റിലും വിജയിച്ചിട്ടുണ്ട്. ഇവിടെ യുഡിഎഫ്‌ വിമതര്‍ രണ്ട് സീറ്റില്‍ വിജയിച്ചു എന്നതും ശ്രദ്ധേയമാണ്.
തിരൂര്‍ നഗരസഭയില്‍ യുഡിഎഫ്‌ 16 സീറ്റിലും എല്‍ഡിഎഫ്‌ രണ്ടു സീറ്റിലും ലീഗ്‌ റിബല്‍ രണ്ടിടത്തും വിജയിച്ചിട്ടുണ്ട്.

നിലമ്പൂര്‍ നഗരസഭയില്‍ യുഡിഎഫ്‌ 10 സീറ്റിലും എല്‍ഡിഎഫ്‌ ഏഴ് സീറ്റിലും യുഡിഎഫ്‌ വിമതന്‍ ഒരു സീറ്റിലും വിജയിച്ചിട്ടുണ്ട്. മലപ്പുറം നഗരസഭയില്‍ യുഡിഎഫ്‌ 20 സീറ്റിലും എല്‍ഡിഎഫ്‌ 8 സീറ്റിലും ലീഗ്‌ റിബല്‍ രണ്ട് സീറ്റിലും വിജയിച്ചു. ഒറ്റപ്പാലം നഗരസഭയില്‍ എല്‍ഡിഎഫ്‌ 12 സീറ്റിലും യുഡിഎഫ്‌ 11 സീറ്റിലും ബിജെപി നാല് സീറ്റിലും വിജയിച്ചു.

മഞ്ചേരി നഗരസഭയില്‍ യുഡിഎഫ്‌ 38 സീറ്റിലും എല്‍ഡിഎഫ്‌ മൂന്ന് സീറ്റിലും വിജയിച്ചിട്ടുണ്ട്. ആലുവ നഗരസഭയില്‍ 25 സീറ്റില്‍ 22 എണ്ണവും കോണ്‍ഗ്രസ് നേടിയിട്ടുണ്ട്‌. കായംകുളം നഗരസഭയില്‍ യുഡിഎഫ്‌ 14 സീറ്റിലും എല്‍ഡിഎഫ്‌ ഏഴു സീറ്റിലും ബിജെപി 2 സീറ്റിലും വിജയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി നഗരസഭയില്‍ യുഡിഎഫിനും എല്‍ ഡി എഫിനും 11സീറ്റ് വീതമാണ് ലഭിച്ചിരിക്കുന്നത്. ഇവിടെ രണ്ടു സ്വതന്ത്രര്‍ വിജയിച്ചിട്ടുണ്ട്. ഇത് ചങ്ങനാശ്ശേരിയില്‍ നിര്‍ണായകമാകും.

മാവേലിക്കര, പറവൂര്‍ നഗരസഭകളില്‍ ബിജെപി നിലപാടു നിര്‍ണായകമാകും. പറവൂര്‍ നഗരസഭയില്‍ ആകെയുള്ള 32 സീറ്റില്‍ എല്‍ഡിഎഫ്‌ 16 സീറ്റും യുഡിഎഫ്‌ 15 സീറ്റും ബിജെപി ഒരു സീറ്റുമാണ് നേടിയിരിക്കുന്നത്. മാവേലിക്കര നഗരസഭയില്‍ ആകെയുള്ള 28 ഇടങ്ങളില്‍ യുഡിഎഫ്‌ 13 സീറ്റിലും എല്‍ഡിഎഫ്‌ 13 സീറ്റിലും ബിജെപി രണ്ടിടത്തും വിജയിച്ചിട്ടുണ്ട്.

കളമശേരി നഗരസഭയില്‍ യുഡിഎഫ്‌ ഒമ്പത് സീറ്റിലും എല്‍ഡിഎഫ്‌ 8 സീറ്റിലും കോണ്‍.വിമതര്‍ 3 സീറ്റിലും വിജയിച്ചിട്ടുണ്ട്. ആലുവ നഗരസഭയില്‍ യുഡിഎഫ്‌ 12 സീറ്റിലും, കോണ്‍.റിബല്‍ ഒരു സീറ്റിലും എല്‍ഡിഎഫ്‌ 2 സീറ്റിലും വിജയിച്ചിട്ടുണ്ട്. മരട്‌ നഗരസഭയില്‍ യുഡിഎഫ്‌ ഒന്‍പത്‌ സീറ്റിലും എല്‍ഡിഎഫ്‌ ആറ്‌ സീറ്റിലും വിജയിച്ചിട്ടുണ്ട്.

പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ്‌ 15 ഇടത്തും, എല്‍ഡിഎഫ്‌ എട്ടിടത്തും വിജയിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭയില്‍ യുഡിഎഫ് വിജയിച്ചു. ചെങ്ങന്നൂര്‍ നഗരസഭാ ഭരണം യുഡിഎഫിന്‌ ലഭിച്ചു. തൃക്കാക്കര നഗരസഭയില്‍ യുഡിഎഫ്‌ 26 ഇടങ്ങളിലും എല്‍ഡിഎഫ്‌ 15 ഇടങ്ങളിലും കോണ്‍ വിമതര്‍ രണ്ടിടങ്ങളിലും വിജയിച്ചിട്ടുണ്ട്.

എല്‍ ഡി എഫ്

പയ്യന്നൂര്‍ നഗരസഭയില്‍ ആകെയുള്ള 44 വാര്‍ഡുകളില്‍ എല്‍ഡിഎഫ്‌ 30 ഇടങ്ങളിലും യുഡിഎഫ്‌ 14 ഇടങ്ങളിലും വിജയിച്ചു. ചേര്‍ത്തല നഗരസഭയില്‍ എല്‍ഡിഎഫ്‌ 11 ഇടങ്ങളിലും യുഡിഎഫ്‌ എട്ടിടങ്ങളിലും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ നഗരസഭയില്‍ യുഡിഎഫ്‌ 11 ഇടങ്ങളിലും എല്‍ഡിഎഫ്‌ 13 ഇടങ്ങളിലും വിജയിച്ചിട്ടുണ്ട്. പുനലൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ്‌ 20 ഇടങ്ങളിലും യുഡിഎഫ് ഒമ്പത് ഇടങ്ങളിലും വിജയിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ നഗരസഭ ഭരണം എല്‍ഡിഎഫിന്‌. ഇവിടെ എല്‍ ഡി എഫിന് 15 സീറ്റും യുഡിഎഫിന് 10 സീറ്റും ലഭിച്ചിട്ടുണ്ട്. അങ്കമാലി നഗരസഭയില്‍ എല്‍ഡിഎഫ്‌ 12 സീറ്റിലും യുഡിഎഫ്‌ 10 സീറ്റിലും രണ്ട് സീറ്റില്‍ സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫ്‌ 15 സീറ്റിലും യുഡിഎഫ്‌ 12 സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :